വൈത്തിരി ഗവ: ഹൈസ്കുള്‍ ആരംഭിച്ചതു ഏത് വര്‍ഷം എന്നതിന് വ്യക്തമായ രേഖകളില്ല. മദ്രാസ് സംസ്ഥാനത്തിനു കീഴില്‍ എലിമെന്ററി സ്കൂള്‍ ആരംഭിക്കുന്നത് 1900ത്തിന് മുമ്പാണെന്ന് കരുതുന്നു. വൈത്തിരി ടൗണിലെ ഒരു വാടക കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം തളിമല എസറ്റേറ്റ് അനുവദിച്ച 6.5ഏക്കര്‍ മിച്ചഭൂമിയില്‍ സ്വന്തം കെട്ടിടം ലഭ്യമാകുകയും പിന്നീട് യു പി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഒരു വലിയപ്രദേശത്തെ ഏക ആശ്രയമായിരുന്ന ഈ സ്കൂളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയിരുന്നു. അധ്യാപകരെ ആകര്‍ഷിക്കാന്‍ വിദ്യഭ്യാസ വകുപ്പ് വൈത്തിരി ടൗണില്‍ ഒരു ക്വാര്‍ട്ടേസ് അനുവദിച്ചു. 15-9-1980-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പട്ടു.സ്ഥലപരിമിതി മൂലം 1996ല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചത്. ഒന്നാമത്തെ പ്രധാനാധ്യാപകനായി ശ്രീ.വിജയന്‍മാസ്റ്റര്‍ 15-9-1980-ല്‍ ചാര്‍ജെടുത്തു. ആദ്യകാലങ്ങളില്‍ വിജയശതമാനത്തില്‍ വളരെ പുറകിലായിരുന്നെങ്കിലും ഇന്ന് മികച്ച പ്രകടനത്തിന് വയനാട് ജില്ലാപഞ്ചായത്തിന്റെ പ്രശസ്തിപത്രം ഏറ്റുവാങ്ങിയ സ്കൂളായി മാറിയിരിക്കുന്നു വൈത്തിരി സ്കൂള്‍. 27-11-2007-ല്‍ ഈ സ്ഥാപനം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് ബാച്ചുകളുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 28- ാമത് പ്രധാനാധ്യപികയായി ശ്രീമതി. ഡെയ്സി സിറിയക് സേവനമനുഷ്ഠിക്കുന്നു.
Sunday, 18 September 2011
SCHOOL HISTORY

Subscribe to:
Post Comments (Atom)

No comments:
Post a Comment