രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
വൈത്തിരി:- 2011 സെപ്തമ്പര്‍ 1ന് വൈത്തിരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ITക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ബോധവല്‍ക്കരണം നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. ആഗ്നസമ്മ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ സജീവസാന്നിധ്യമുണ്ടാകുന്നതിന് കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് PTA പ്രസിഡന്റ് പറഞ്ഞു. വളര്‍ന്നു വരുന്ന സൈബര്‍കുറ്റങ്ങളെക്കുറിച്ചും പുതിയ ICT പഠനരീതി, വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളായ വിക്ടേഴ്സ് ചാനല്‍,സ്കുള്‍വിക്കി,അറിവിടം എന്നിവയെക്കുറിച്ചുമെല്ലാം SITC അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് വിവരിച്ചു നല്‍കി. കമ്പ്യൂട്ടര്‍ പഠനത്തിന് താല്പര്യമുള്ള രക്ഷിതാക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു. സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനമായ സെപ്തംബര്‍ 17 ന് രക്ഷിതാക്കളുടെ ആദ്യബാച്ചിന് കമ്പ്യട്ടര്‍ പരിശീലനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
No comments:
Post a Comment